കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് രാജിക്കൊരുങ്ങിയ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ മറുപടി. മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചപാത്രിയാർക്കീസ് ബാവ ശ്രേഷ്ഠ ബാവയോട് സഭാ അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടു. ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയിൽ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സഹായിക്കാൻ മൂന്ന് സീനിയർ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാർക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ്, എബ്രഹാം മാർ സേവറിയോസ് എബ്രഹാം മാർ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നൽകിയത്. സഭയിലെ ആഭ്യന്തരകലഹമായിരുന്നു രാജിക്കൊരുങ്ങിയതിന് പിന്നിലെ കാരണം. സഭയിൽ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു. സഭയിൽ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. Content Highlights:jacobite patriarch reply to catholicos Mar Baselious Thomas
from mathrubhumi.latestnews.rssfeed http://bit.ly/2ISh0Hu
via
IFTTT