Breaking

Wednesday, May 1, 2019

അസംഖാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിലക്കേര്‍പ്പെടുത്തി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ്ഉദ്യഗോസ്ഥർക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാന് തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഈ മാസം രണ്ടാമത്തെ തവണയാണ് അസംഖാന് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. ബുധനാഴ്ച രാവിലെ 6 മണി മുതലാണ് വിലക്ക് നിലവിൽ വരിക. നേരത്തെ ബി.ജെ.പി സ്ഥാനാർഥിയും സിനിമാ താരവുമായ ജയപ്രദയ്ക്കെതിരെ അശ്ലീല പദപ്രയോഗം നടത്തിയ വിഷയത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അസംഖാന് വിലക്കേർപ്പെടുത്തിയത്. അന്ന് 72 മണിക്കൂർ സമയത്തേക്കായിരുന്നു വിലക്ക്. content highlights:EC imposes fresh ban on Azam Khan from holding rallies


from mathrubhumi.latestnews.rssfeed http://bit.ly/2ULCozD
via IFTTT