ന്യൂഡൽഹി: മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടത്തിൽ 30ലക്ഷം കോടിയുടെ വർധനവുണ്ടായെന്ന് കോൺഗ്രസ്. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ പുറത്തുവിട്ടു കൊണ്ട് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജ്ജേവാലയാണ് ആരോപണം ഉന്നയിച്ചത്. രേഖകൾ പ്രകാരം 30.28ലക്ഷം കോടി രൂപയാണ് മോദി സർക്കാർ എടുത്ത വായ്പ. ഇത്തരത്തിൽ 2014 മാർച്ചിനും 2018ഡിസംബറിനും ഇടയിൽ ഇന്ത്യയുടെ പൊതുകടം 57% ആയി വർധിച്ച്83.40 ലക്ഷം കോടിയിലെത്തി. സർക്കാരിന്റെ 57 മാസത്തെ ഭരണത്തിനിടെ (4.75 വർഷം)യുള്ള ഈ വർധനവ് നിലയ്ക്കാത്ത കടക്കെണിയിലേക്കാണ് ഇന്ത്യയെ തള്ളിവിട്ടതെന്നും കോൺഗ്രസ്സ് ആരോപിച്ചു. "70 വർഷത്തിനിടയിൽ മോദി സർക്കാർഭരണത്തിലേറുംവരെ രാജ്യത്തിന്റെ പൊതുകടം 53.11 ലക്ഷം കോടിയായിരുന്നു. എന്നാൽ 57മാസം കൊണ്ട് 30 ലക്ഷം കോടി കൂടി കടമെടുത്ത് കടബാധ്യത 83.40 ലക്ഷെ കോടിയിലെത്തി. ഇന്ത്യയുടെ വിഭവങ്ങൾ വെച്ചാണ് മോദി കടമെടുത്തത്. അങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചു. 2014 മാർച്ച് വരെ രാജ്യത്തിന്റെ ആളോഹരി കടം40,854 ആയിരുന്നത് നാല് വർഷം പിന്നിടുമ്പോൾ 64154 ആയി വർധിച്ചു. അതായത് മോദി ഭരണകാലത്ത് ഒരു പൗരന്റെ പേരിൽ എടുത്ത കടം 23,300 രൂപയാണ്." കണക്കുകൾ മറച്ചുവയ്ക്കുന്നത് മോദി സർക്കാരിന്റെ സ്ഥിരം പരിപാടിയായിരുന്നുവെന്നും സുർജ്ജേവാല വിമർശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സർക്കാർ 7.16 ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേർത്താൽ നിലവിൽ രാജ്യത്തിന്റെ പൊതുകടം 90.56 ലക്ഷം കോടിയിലധികമായെന്നും കോൺഗ്രസ് ആരോപിക്കുന്നു. content highlights:Public debt went up by over ₹30 lakh crore in 57 months of Modi govt, says Randeep Surjewala
from mathrubhumi.latestnews.rssfeed http://bit.ly/2ISS7vh
via
IFTTT