ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെപീഡന പരാതി നൽകിയ സുപ്രീം കോടതി മുൻ ഉദ്യോഗസ്ഥ പരാതി അന്വേഷിക്കുന്ന സമിതിക്ക് മുന്നിൽ ഹാജറാവുന്നതിൽ നിന്ന് പിൻവാങ്ങി. മൂന്നംഗ സുപ്രീം കോടതി ജഡ്ജിമാരുടെ അന്വേഷണ സമിതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായതിനെ തുടർന്നാണ് പിൻവാങ്ങുന്നതെന്ന് ഇവർ വ്യക്തമാക്കി. അന്വേഷണ സമിതിയുടെ മൂന്നാം സിറ്റിങ് കഴിഞ്ഞതിന് ശേഷമാണ് യുവതി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സമിതിയുടെ മൂന്ന് സിറ്റിങ്ങുകളിലും യുവതി ഒറ്റക്കാണ് ഹാജരായിരുന്നത്. ഇത് തന്നെ ഭയപ്പെടുത്തിയതായും സ്വന്തം വക്കീലിനെ പോലും കൂടെ വരാൻ സമിതി അനുവദിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു. അതിനാൽ ഭയം കാരണം സമിതിയുടെ ഭാവി സിറ്റിങ്ങുകളിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതായി പരാതിക്കാരി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സമിതിയുടെ സിറ്റിങുകളുടെ ശബ്ദമോ വീഡിയോയോ ചിത്രീകരിക്കുന്നില്ല. ആദ്യ രണ്ട് സിറ്റിങ്ങുകളിൽ തന്റെ മൊഴികളുടെ പകർപ്പ് തനിക്ക് തരാൻ സമിതി തയ്യാറായില്ല. സമിതിയുടെ പ്രവർത്തന രീതിയെ കുറിച്ചും തനിക്ക് യാതൊരു നിർദേശവും തന്നില്ലെന്നും യുവതി പത്രക്കുറിപ്പിൽ പറയുന്നു. content highlights: Woman Who Accused Chief Justice Of Sex Harassment Withdraws From Inquiry
from mathrubhumi.latestnews.rssfeed http://bit.ly/2J2k5Uw
via
IFTTT