ജയം രവി നായകനാകുന്ന പുതിയ ചിത്രം കോമാളി യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അടങ്ക മാറു എന്ന ചിത്രത്തിനുശേഷം ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് കോമാളി. ചിത്രത്തില്‍ താരം എത്തുന്നത് 9 വ്യത്യസ്ത ലുക്കിലാണ്. നവാഗതനായ പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് നായികമാരായെത്തുന്നത്.
വേള്‍ഡ് ഫിലിംസ് ഇന്റര്‍നാഷണന്റെ ബാനറില്‍ ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, കെ.എസ്. രവികുമാര്‍, ആര്‍.ജെ. അനന്ത എന്നിവരും അഭിനയിക്കുന്നുണ്ട്. ഹിപ്‌ഹോപ് തമീഴയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2I18AdO
via IFTTT