Breaking

Wednesday, May 1, 2019

പി.വി. അന്‍വറിനെ തെരുവില്‍ തടയുമെന്ന് എ.ഐ.വൈ.എഫ്; മലപ്പുറത്ത് കോലംകത്തിക്കലും പ്രതിഷേധവും

മലപ്പുറം: പി.വി. അൻവറിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. നിരുത്തരവാദപരമായ അഭിപ്രായപ്രകടനം തുടർന്നാൽ അൻവറിനെ തെരുവിൽ തടയേണ്ടിവരുമെന്ന് എ.ഐ.വൈ.എഫ്. ജില്ലാക്കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പ്രസ്താവനകളിലൂടെ അൻവറിന്റെ ഇടതുപക്ഷമനസ്സ് നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സമദ് പറഞ്ഞു. മഞ്ഞളാംകുഴി എം.എൽ.എയുടെ വഴിതേടാൻ അൻവർ ശ്രമിക്കുന്നുണ്ടെങ്കിൽ ഇടതുപക്ഷത്തെ അതിന്റെ ചവിട്ടുപടിയാക്കാൻ ഉദ്ദേശിക്കേണ്ട ആവശ്യമില്ലെന്നും സമദ് പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് ജില്ലാസെക്രട്ടറി മുഹമ്മദ് സലീം, ഷഫീർ കീഴിശേരി, സി.പി. നിസാർ, രാജേന്ദ്രബാബു പന്തല്ലൂർ, കെ. സുധീപ്, ഇ.വി. അനീഷ്, അഫ്സൽ പന്തല്ലൂർ എന്നിവർ നേതൃത്വം നൽകി. പൊന്നാനി: സി.പി.ഐയ്ക്കെതിരേ നിരന്തരം പ്രസ്താവന നടത്തുന്ന പൊന്നാനി ലോക്സഭാ ഇടതുപക്ഷ സ്ഥാനാർഥിയും നിലമ്പൂർ എം.എൽ.എയുമായ പി.വി. അൻവറിന്റെ കോലം കത്തിച്ച് എ.ഐ.വൈ.എഫ്. പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകർ. പൊന്നാനി ബസ്സ്റ്റാൻഡ് പരിസരത്താണ് പ്രവർത്തകർ കോലം കത്തിച്ചത്. പ്രതിഷേധത്തിന് എ.കെ. ജബ്ബാർ, എൻ. സിറാജുദ്ദീൻ, എ. നവാസ്, എം. മാജിദ്, എ. അയ്യൂബ് എന്നിവർ നേതൃത്വംനൽകി. Content Highlights:aiyf protest against pv anwar in malappuram and ponnani


from mathrubhumi.latestnews.rssfeed http://bit.ly/2PDUpib
via IFTTT