കറാച്ചി:കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീർ കശ്മീരികൾക്ക് അവകാശപ്പെട്ടതാണെന്നാണ് അഫ്രീദിയുടെ നിലപാട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും ഇന്ത്യയും പാകിസ്താനും ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണെന്നും അഫ്രീദി വ്യക്തമാക്കുന്നു. തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അഫ്രീദിയുടെ പ്രതികരണം. കശ്മീർ കശ്മീരികൾക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യയ്ക്കോ പാകിസ്താനോ അവകാശപ്പെട്ടതല്ല. ഇനി അങ്ങനെ ഇരുരാജ്യങ്ങളും അവകാശം ഉന്നയിച്ചാൽ തന്നെ അതുസംബന്ധിച്ച് പിന്നീട്ചർച്ച ചെയ്യാം. അതിനേക്കാളെല്ലാം പരിഗണന നൽകേണ്ടത് കശ്മീർ കശ്മീരികൾക്കുള്ളതാണ് എന്ന കാര്യത്തിനാണ്. അഫ്രീദി പറയുന്നു. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്ക് വിട്ടുനൽകിയ ഇമ്രാൻ ഖാന്റെ തീരുമാനത്തെ അഭിനന്ദിക്കാനും മുൻ പാക് താരം മറന്നില്ല. കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. കശ്മീരിലെ ജനങ്ങളെ നമ്മൾ സംരക്ഷിക്കണം. സമാധാനപ്രക്രിയയിൽ അവരെ ഉൾപ്പെടുത്തണം. കശ്മീരികളേക്കാൾ വേദനയും പ്രതിസന്ധിയിലും ഇന്ത്യയിലുള്ളവർ അനുഭവിക്കുന്നില്ല. അഫ്രീദി ചൂണ്ടിക്കാട്ടുന്നു. Content Highlights: Shahid Afridi on Kashmir conflict
from mathrubhumi.latestnews.rssfeed http://bit.ly/2PAvj3Z
via
IFTTT