പാലക്കാട്: അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസമായി തുടരുന്ന കാട്ടുതീയില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു. അട്ടപ്പാടി, അഗളി, ഭവാനി റെയ്ഞ്ചില്‍ മാത്രം 250 ഹെക്ടറിലധികം വനഭൂമി നശിച്ചു.
അട്ടപ്പാടി റെയ്ഞ്ചിലെ മഞ്ചിക്കണ്ടി, ഗൊട്ടിയാര്‍കണ്ടി, ചെന്താമല, പാടവയല്‍, കുറുക്കത്തിക്കല്ല്, അപ്പര്‍ ഭവാനി, ചൂട്ടറ, വെന്തവെട്ടി, ഊരടം, ചെന്തുമ്ബി, അഗളി റെയ്ഞ്ചിനു കീഴില്‍ കടമ്ബാറ, വരടിമല, ഷോളയൂര്‍, തൂവ, സാമ്ബാര്‍കോട്, ഗൂളിക്കടവ്, കള്ളമല, പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലും തീ പടര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരിടത്ത് തീ നിയന്ത്രണവിധേയമാക്കുമ്ബോഴേക്കും മറ്റൊരിടത്ത് തീ പടരുകയാണ്. ചില ഭാഗങ്ങളില്‍ തീയണച്ചിട്ടുണ്ട്. അപ്പര്‍ഭവാനിയോട് ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശത്ത് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീയണച്ചത്.
ജില്ലയില്‍ ചൂട് 41 ഡിഗ്രിയെത്തിയതും, പുല്ലുണങ്ങിയതും ശക്തമായ കാറ്റുമാണ് തീ പടരുന്നതിന് കാരണം. കൃഷിയിടങ്ങളും, പറമ്ബുകളും കത്തിയമര്‍ന്നിട്ടുണ്ട്.
മല്ലീശ്വരമുടിയിലെ തീ അണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ വ്യോമസേനയുടെ സഹായംതേടി. ഇന്നലെ വ്യോമസേനയുടെ ഹെലിക്കോപ്ടറെത്തി പരിശോധിച്ചു.
ഈ വര്‍ഷം 800 ഹെക്ടര്‍ വനഭൂമി ഇതുവരെ കത്തിനശിച്ചതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
from Anweshanam | The Latest News From India https://ift.tt/2W62tKJ
via IFTTT