Breaking

Sunday, March 17, 2019

രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കാസര്‍കോട് പ്രതിഷേധം; രാജിക്കൊരുങ്ങി ഡിസിസി നേതൃത്വം

കാസര്‍കോട്: ലോകസഭ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധവും എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതൃത്വം. ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയാണ് രാജ് മോഹൻ ഉണ്ണിത്താനെ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നത്.

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സുബ്ബയ്യ റായ് പട്ടികയില്‍ നിന്ന് പിന്‍തള്ളപ്പെടുകയും രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തതോടെ ഡിസിസി നേതൃത്വം ഒന്നടങ്കം എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇതിനുപിന്നാലെ 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ വ്യക്തമാക്കി. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2Jkm9sI
via IFTTT