Breaking

Thursday, March 21, 2019

ബിജെപി സ്ഥാനാർഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ രാത്രി ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാൽ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനാണ് സാധ്യതയുള്ളുവെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പത്തനംതിട്ടയിൽ കെ.സുരേന്ദ്രനെ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നു.



from Anweshanam | The Latest News From India https://ift.tt/2FjbvgN
via IFTTT