'സൈബര്‍ കോണ്‍ഡ്രിയ' അഥവാ ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതു മൂലമുള്ള സംശയരോഗങ്ങള്‍
സൈബര്‍ കോണ്‍ഡ്രിയ എന്ന രോഗം പുതിയ തലമുറയെ എളുപ്പത്തില്‍ കീഴടക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രമുഖ ബ്രിട്ടീഷ് പത്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗൂഗിളില്‍ തിരയുന്ന വിവരങ്ങളില്‍ 20ല്‍ ഒന്ന് സ്വന്തം രോഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. ഇവയില്‍ ലഭിക്കുന്നതിലേറെയുമാകട്ടെ തെറ്റായ ഉത്തരങ്ങളും. ഡോക്ടറെ കാണാനുള്ള സാമ്പത്തികച്ചെലവും സമയലാഭവും പരിഗണിച്ച് എളുപ്പത്തില്‍ പ്രതിവിധി കണ്ടത്തൊമെന്ന പ്രതീക്ഷയില്‍ അന്വേഷണം തുടങ്ങുന്നവര്‍ സംശയരോഗത്തിലേക്ക് വഴുതി വീഴും .
പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് പകരം ഗൂഗിളില്‍ രോഗം തെരയുന്നവരെ കാത്തിരിക്കുന്നത് രണ്ട് അപകടങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു.രോഗം ബാധിച്ചെന്ന തെറ്റായ ആധിയാണ് അതിലൊന്ന്. വൈദ്യശാസ്ത്രവുമായി ഒരു ബന്ധമില്ലാത്തവരും വലിയ ഡോക്ടര്‍മാരും ഒരുപോലെ പങ്കാളികളാകുന്ന ലക്ഷക്കണക്കിന് വിവരങ്ങളുടെ കടലാണ് ഇന്‍റര്‍നെറ്റ് എന്നതിനാല്‍ നാം തേടുന്ന യഥാര്‍ഥ ഉത്തരത്തിലേക്ക് എത്താന്‍ സാധ്യത വിരളമാണ്. ആദ്യം വായിച്ചതില്‍നിന്ന് കിട്ടിയ വിവരങ്ങള്‍വെച്ച് തീര്‍പ്പിലത്തെുക മാത്രമാകും പിന്നെയുള്ള ആശ്രയം. വിദഗ്ധ ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ ഇല്ളെന്ന് ഉറപ്പാക്കാവുന്ന അതീവ ഗുരുതര രോഗലക്ഷണങ്ങള്‍ സ്വശരീരത്തില്‍ ‘തിരിച്ചറിഞ്ഞ്’ ശിഷ്ടജീവിതം ഉത്കണ്ഠയുമായി കഴിയാനാകും ഇവര്‍ക്കു യോഗം.ഇതുപോലെ അപകടകരമാണ്, ലക്ഷണങ്ങള്‍ വായിച്ച് രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കല്‍.
നിസ്സാരമായ തലവേദനയും ചുമയും വരുമ്പോഴേക്ക് മാരകരോഗങ്ങളായ ബ്രെയിന്‍ ട്യൂമറോ ശ്വാസകോശ കാന്‍സറോ ആണെന്ന് സംശയിക്കുന്നവരാണ് നമുക്കിടയില്‍ നാലുമുതല്‍ ഒമ്പത് ശതമാനം പേരും . രോഗമില്ളെന്ന് ഉറപ്പാക്കാന്‍ തീര്‍ത്തും അനാവശ്യമായ പരിശോധനകള്‍ക്ക് ഇവര്‍ ലാബുകളില്‍ കയറിയിറങ്ങും. ഡോക്ടര്‍മാരെ നിര്‍ബന്ധിക്കും. ചികിത്സക്ക് ഡോക്ടറെ കാണാനായില്ളെങ്കില്‍ ഇന്‍റര്‍നെറ്റാകും ശരണം,
സൈബര്‍ കോണ്‍ഡ്രിയാക് രോഗികള്‍ ഏറെയും തിരയുന്നത് എയ്ഡ്സ്, കാന്‍സര്‍ പോലുള്ള അതീവ ഗുരുതര രോഗങ്ങളാണ് .ഇതൊന്നുമില്ലാത്തവർ ചിലപ്പോ തിരഞ്ഞുതിരഞ്ഞ് കാന്‍സര്‍ രോഗിയാണെന്ന് സ്വയം വിലയിരുത്തും .സൈബര്‍ കോണ്‍ഡ്രിയാക് രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതിന്‍െറ തുടക്കത്തിലാണ് രോഗം സാധാരണമായി പ്രകടിപ്പിക്കാറുള്ളത് .ടെലിവിഷന്‍-പത്രമാധ്യമങ്ങളിലെ ആരോഗ്യ പംക്തികള്‍ നിരന്തരം വായിക്കുന്നതും ഒരുതരത്തില്‍ രോഗിയാക്കിയേക്കും.സ്വയം സങ്കല്‍പിച്ചുണ്ടാക്കുന്ന രോഗങ്ങള്‍ പിടികൂടുമോ എന്ന ആശങ്കമൂത്ത് ശരീരവേദന, ക്ഷീണം തുടങ്ങിയ പ്രാഥമിക പ്രശ്നങ്ങള്‍ക്കും ക്രമേണ മറ്റു രോഗ ലക്ഷണങ്ങള്‍ക്കും ഇതുകാരണമാകുന്നു. തുടര്‍ച്ചയായ ചിന്തകള്‍ മൂലം വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളും കണ്ടുവരാറുണ്ട്
രോഗം എങ്ങിനെ തിരിച്ചറിയാം
ഹൈപോ കോണ്‍ഡ്രിയാക്, സൈബര്‍ കോണ്‍ഡ്രിയാക് രോഗം സ്ഥിരീകരിക്കും മുമ്പായി ഡോക്ടര്‍മാര്‍ രോഗികളെ വിശദമായ പരിശോധനക്ക് വിധേയമാക്കും. മുന്‍കാലത്തെ പരിക്കുകള്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ ആരെയും ഇത്തരം രോഗങ്ങള്‍ക്ക് അടിമയാക്കാമെന്നതിനാലാണിത്. രോഗം ബോധ്യപ്പെട്ടാല്‍ തന്നെ രോഗഭീതിയാണ് രോഗലക്ഷണങ്ങളെക്കാള്‍ വലിയ പ്രശ്നമെന്ന് പറഞ്ഞുമനസ്സിലാക്കി മന$ശാസ്ത്ര ചികിത്സക്ക് പ്രേരിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. രോഗിയുടെ അകാരണ ഭീതിയെയും സംശയങ്ങളെയും കുറിച്ച് ബോധവത്കരിച്ച് തങ്ങള്‍ക്ക് രോഗമില്ളെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കല്‍ തന്നെയാണ് ഇതിനുപരിഹാരം.കോഗ്നിറ്റിവ് ബിഹേവിയറല്‍ തെറപ്പിപോലുള്ളവയും ഈ രംഗത്ത് പ്രയോഗിച്ചുവരുന്നുണ്ട്.
from Anweshanam | The Latest News From Health https://ift.tt/2JnoUJJ
via IFTTT