ഹൈദരാബാദ്: തെലങ്കാനയിലെ 17 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി. റാവുവിൻെറ മകൾ കെ.കവിത നിസാമാബാദിൽ നിന്ന് മത്സരിക്കും. ഏപ്രിൽ 11 ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ തെരഞ്ഞടുപ്പ് നടക്കുക.
വെമിറെഡ്ഢി നരസിംഹ റെഡ്ഢി നാൽഗൊണ്ടയിൽ നിന്നും പസുനുരി ദയാകർ വാറങ്കലിൽ നിന്നും ജി നാഗേഷ് ആദിലാബാദിൽ നിന്നും മത്സരിക്കും.
അടുത്തുതന്നെ ഒഴിവു വരാൻ പോകുന്ന നാല് നിയമസഭാ കൗൺസിൽ സീറ്റുകളിൽ രണ്ടെണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. നിലവിൽ നാൽഗൊണ്ട എം.പിയായ ഗുത്ത സുഖേന്ദർ റെഡ്ഢി, ടി.ആർ.എസ് നേതാവ് ഗാരി നവീൻ റാവു എന്നിവരെയാണ് നിയമസഭാ കൗൺസിൽ സ്ഥാനാർഥികളായി പ്രഖ്യപിച്ചത്.
from Anweshanam | The Latest News From India https://ift.tt/2Fu0Cde
via IFTTT