Breaking

Thursday, March 28, 2019

ജീവന്‍ രക്ഷാ ചാരിറ്റി ആന്റ് സര്‍വീസ് സൊസൈറ്റിയുടെ 150-ാമത് മരുന്നു വിതരണം നാളെ 

കൊച്ചി : സംസ്ഥാനത്തെ വിവിധ ഗവര്‍ണമെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ രോഗികള്‍ക്ക് മാസം തോറും സൗജന്യ മരുന്ന് വിതരണം നടത്തുന്ന ജീവന്‍ രക്ഷാ ചാരിറ്റി ആന്റ് സര്‍വീസ് സൊസൈറ്റിയുടെ 150-ാമത് മരുന്നു വിതരണം നാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കും. പകല്‍ 11ന് നടക്കുന്ന ചടങ്ങ് ഡോ. വി.പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ഭമരുന്നുകള്‍ ഡോ. വി പി ഗംഗാധരനില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത ഏറ്റുവാങ്ങും. തുടര്‍ മരുന്ന് വിതരണം ഡോ. ജോര്‍ജ്ജ് സ്ലീബ നിര്‍വഹിക്കും.

150-ാമത് മരുന്ന് വിതരണത്തിന്റെ ഭാഗമായി 30 ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൊസൈറ്റി ഉച്ചഭക്ഷണം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോസഫ്, സെക്രട്ടറി എ.സോഫിയ, വൈസ് പ്രസിഡന്റ് ഡോ. കെ ജി രാമചന്ദ്രന്‍ നായര്‍, എല്‍ദോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



from Anweshanam | The Latest News From India https://ift.tt/2Oy9kdu
via IFTTT