ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുതയെയും 2016ലെ ആധാര്‍ നിയമത്തെയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. കോടതി വിധി കേന്ദ്രസര്‍ക്കാരിനു വളരെ നിര്‍ണായകമാണ്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച രാവിലെയാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.
കേസില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം, രാ ഗേഷ് ദ്വിവേദി, ശ്യാം ദിവാന്, അരവിന്ദ് ദത്താര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദം നടത്തിയത്.
from Anweshanam | The Latest News From India https://ift.tt/2ObcLcc
via IFTTT