Breaking

Wednesday, September 26, 2018

റാ​ന്നി ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള കെ.എസ്‌.ആര്‍.ടി.സി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

റാ​ന്നി: റാ​ന്നി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള കെഎസ്‌ആര്‍ടിസി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. 13 സ​ര്‍​വീ​സു​ക​ളാ​ണ് ഡി​പ്പോ​യി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ശേ​ഷം ഒ​രു മാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് ഇ​രു​പ​ത് ഷെ​ഡ്യൂ​ളു​ക​ളി​ല്‍​നി​ന്ന് ഇ​ത്ര​യും സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

റാ​ന്നി മേ​ഖ​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന മൂ​ന്ന് ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും 7 ഓ​ര്‍​ഡി​ന​റി​ക​ളും ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി ഡി​പ്പോ​യി​ല്‍ സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശേ​ഷി​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ള്‍ ഡി​പ്പോ​യി​ല്‍ എ​ത്തി​ക്കും. മു​ന്പ് പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ ആ​യി​രു​ന്നു സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത്. 

ജി​ല്ല​യി​ല്‍ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് റാ​ന്നി​യി​ലെ ഡി​പ്പോ​യി​ലാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ല്‍ ഡി​പ്പോ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് റാ​ന്നി​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ നി​ന്നാ​ണ് ഏ​കോ​പി​പ്പി​ച്ചി​രു​ന്ന​ത്. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഡി​പ്പോ​യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ ഭാ​ഗി​ക​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 



from Anweshanam | The Latest News From India https://ift.tt/2Qb4kuX
via IFTTT