ലഖ്‌നൗ: 19 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതി നോട്ടീസ് നല്‍കി. സമാജ് വാദി പാര്‍ട്ടി നേതാവ് തലാത് അസീസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സത്യ പ്രകാശ് യാദവ് കൊല്ലപ്പെട്ട കേസിലാണ് യോഗിക്ക് മഹാഗഞ്ജ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.
1999-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.
കേസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തലാത് അസീസ് നല്‍കിയ ഹര്‍ജിയില്‍ ലക്‌നൗ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സെഷന്‍സ് കോടതി യോഗിക്ക് നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2Oi8oMm
via IFTTT