Breaking

Sunday, September 2, 2018

റോബര്‍ട്ട് വദ്രയ്ക്കെതിരെ ഭൂമി കേസ്; പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് വദ്ര

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയ്ക്കെതിരെ  ഹരിയാനയില്‍ എഫ്ഐആര്‍. വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഹരിയാനയിലെ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഏതന്വേഷണവും നേരിടാൻ തയ്യാറെന്ന് വദ്ര അറിയിച്ചു.

നൂഹ് സ്വദേശിയായ സുരീന്ദര്‍ ശര്‍മ്മ നല്‍കിയ പരാതിയിലാണ് കേസ്. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

തനിക്കെതിരായ കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റോബര്‍ട്ട് വദ്ര പ്രതികരിച്ചു. പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് സമയമാണിതെന്നും വദ്ര പറഞ്ഞു. താന്‍ ഇന്ത്യയില്‍ തന്നെ ഉണ്ട്. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും വദ്ര വ്യക്തമാക്കി. 

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ്, ഓംപ്രകാശ് പ്രോപര്‍ട്ടീസ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 



from Anweshanam | The Latest News From India https://ift.tt/2PVHzf4
via IFTTT