Breaking

Sunday, September 2, 2018

എലിപ്പനി മരണം തുടരുന്നു; സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് ആഗസ്ത് 8ന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ആലപ്പുഴയിൽ ഇതുവരെ എലിപ്പനി ബാധിച്ച് മൂന്ന് പേർ മരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഇന്നലെ മരിച്ച മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു.

കോഴിക്കോട് ചികിത്സ തേടിയ 43 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 131 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എലപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2Cage69
via IFTTT