Breaking

Thursday, September 27, 2018

കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി വ്യോമസേന ഉപമേധാവിക്ക് പരിക്ക്

ഷിരീഷ് ബാബൻ ഡിയോ ന്യൂഡൽഹി: സ്വന്തം കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഇന്ത്യൻ വ്യോമസേന ഉപമേധാവിയായ എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയിൽ വെടിയേറ്റതിനെ തുടർന്ന് ഡൽഹിയിലെ ആർ.ആർ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. കഴിഞ്ഞ ജൂലായിൽ എയർമാർഷൽ ബി.എസ്. ധനോവയ്ക്ക് വ്യോമസേന മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡിയോ ഉപമേധാവിയായത്.


from mathrubhumi.latestnews.rssfeed https://ift.tt/2OerlQd
via IFTTT