Breaking

Thursday, September 27, 2018

സാലറി ചലഞ്ച്: തിരിച്ചടയ്‌ക്കേണ്ടാത്ത പി.എഫ്. വായ്പ ഉദാരമാക്കി

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകാൻ കൂടുതൽ ഉദാരമായ വ്യവസ്ഥകൾ ഏർപ്പെടുത്തി സർക്കാർ. കുറഞ്ഞ സേവനകാലാവധിയുള്ളവർക്കും പി.എഫിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ നൽകും. പി.എഫിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത വായ്‌പയെടുത്ത് ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ പത്തുവർഷം സർവീസ് ഉള്ളവർക്കേ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ ലഭ്യമാകുമായിരുന്നുള്ളൂ. പത്തുവർഷത്തിൽ താഴെ സർവീസ് ഉള്ളവർക്കും ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഈയിനത്തിൽനിന്ന് അനുവദനീയമായ തുക വായ്പയെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സാലറി ചലഞ്ചിനായി ശമ്പളം പിടിക്കുന്നതിന് ശമ്പളവിതരണ സോഫ്റ്റ്‌വേറായ ’സ്പാർക്കി’ ൽ മാറ്റം വരുത്തി ധനവകുപ്പ് ഉത്തരവായി. എല്ലാ ജീവനക്കാർക്കും ബാധകമായി സോഫ്റ്റ്‌വേറിൽ സാലറി ചലഞ്ച് ഷീറ്റിൽ ‘എസ്’ എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. വിസമ്മതം അറിയിച്ചവരുടെ കാര്യത്തിൽ ഇത് ‘നോ’ എന്ന് തിരുത്താൻ ഡി.ഡി.ഒ. മാർക്കാണ് അധികാരം നൽകിയിട്ടുള്ളത്. ഒരിക്കൽ ദുരിതാശ്വാസ നിധിയിലേക്ക് തുക വരവുവെച്ചാൽ അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2xIzaEa
via IFTTT