Breaking

Sunday, September 2, 2018

രാജ്യത്തെ ഇന്ധനവില വര്‍ധനവിന് കാരണം അമേരിക്കയുടെ നയങ്ങളെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. വില നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 

അമേരിക്കയുടെ വികല നയങ്ങള്‍ കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണമെന്നും മന്ത്രി ന്യായീകരിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയിലിന്റെ വില വര്‍ധനയുമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണം.

ഇന്ധന വിലയും ഡോളറിനെതിരായ രൂപയുടെ മൂല്യവും റെക്കോഡ് നിരക്കിലാണ്. ഡോളറിനെതിരെ 71 രൂപയാണ് ശനിയാഴ്ചത്തെ വിനിമയ നിരക്ക്. 



from Anweshanam | The Latest News From India https://ift.tt/2CaxbgK
via IFTTT