ഹൈദരാബാദ്: തെലങ്കാന നിയമസഭ ഞായറാഴ്ച പിരിച്ചു വിട്ടേക്കുമെന്ന് സൂചന. ഡിസംബറിൽ നാല് സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നടത്തുന്നത്.
നാളെ ഉച്ചക്ക് ഒരു മണിക്ക് തെലങ്കാന മന്ത്രിസഭയുടെ യോഗം നടക്കുന്നുണ്ട്. അതിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രിസഭ പിരിച്ചു വിട്ടുകൊണ്ടുള്ള തീരുമാനം ചന്ദ്രശേഖർ റാവു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രംഗറെഡ്ഡി ജില്ലയിൽ നാളെ പൊതുയോഗം ടി.ആർ.എസ് നടത്തുന്നുണ്ട്. ഇൗ പൊതുയോഗത്തിലാവും പ്രഖ്യാപനം ഉണ്ടാവുക. സുപ്രധാനമായ രാഷ്ട്രീയ പ്രഖ്യാപനം നാളത്തെ യോഗത്തിലുണ്ടാവുമെന്ന് മന്ത്രിസഭയിലെ െഎ.ടി മന്ത്രിയായ കെ.ടി രാമറാവു എൻ.ഡി.ടി.വിയെ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2PuPfnC
via IFTTT