സേലം: ഫോൺവിളിക്കായി മണിക്കൂറുകൾ ചെലവിട്ട കാരണത്താൽ ഭർത്താവ് ശകാരിച്ചതിനെ തുടർന്ന് യുവതി മൂന്നുമക്കളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്. തമിഴ്നാട്ടിലെ കൊഴിഞ്ഞിപ്പട്ടിയിലെ വീട്ടിൽ നിന്ന് കാണാതായ ഇരുപത്തിയാറുകാരിയായ യുവതിയുടേയും ഇവരുടെ ഏഴും മുന്നും വയസും ഒമ്പതുമാസം പ്രായമുള്ള കുട്ടികളുടേയും മൃതദേഹം വീടിനു സമീപപ്രദേശത്തെ കൃഷിയിടത്തിലുള്ള കിണറ്റിൽ നിന്ന് രണ്ടു ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. യുവതി മറ്റൊരാളുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നതിൽ ക്ഷുഭിതനായ ഭർത്താവ് ഇവരെ ശകാരിക്കുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. ഭർത്താവിന്റെ ഫോണിൽ നിന്ന് യുവതി വിളി തുടർന്നു.ഇത് മനസിലാക്കിയ ഇയാൾ വീണ്ടും വഴക്കുണ്ടാക്കി.അതിനു ശേഷം ജോലിക്കു പോയി തിരികെയെത്തിയപ്പോഴാണ് ഭാര്യയേയും കുട്ടികളേയും കാണാതായ വിവരമറിഞ്ഞതെന്ന് പോലീസ്അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2NOKuIV
via
IFTTT