Breaking

Wednesday, September 26, 2018

പീഡന പരാതി: യുവതിയെ ഒറ്റപ്പെടുത്തി പി.കെ ശശിയെ രക്ഷിക്കാന്‍ നീക്കം

പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്‍കിയ പരാതിയില്‍ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മിഷന് മുന്‍പില്‍ പരാതിക്കാരിയായ യുവതിയെ ഒറ്റപ്പെടുത്താന്‍ നീക്കം.

ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും ശശിയെ അനുകൂലിച്ചതോടെ പ്രശ്‌നത്തില്‍ കമ്മിഷന്റെ നിലപാട് നിര്‍ണായകമായി.

രണ്ട് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടന്നത്. ഇന്നലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍, പ്രസിഡന്റ് പി.എം ശശി എന്നിവരാണ് കമ്മിഷനംഗങ്ങളുടെ മുന്നില്‍ മൊഴി നല്‍കാനെത്തിയത്.

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കൂടിയായ യുവതി ഇത്തരമൊരു പരാതി ജില്ലാനേതൃത്വത്തിന് നല്‍കിയിട്ടില്ലെന്നും പിന്നീട് ഇതേക്കുറിച്ച്‌ യുവതിയോട് ചോദിച്ചപ്പോള്‍ പങ്കുവയ്ക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും രണ്ടുപേരും കമ്മിഷന് നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2Q5np1t
via IFTTT