Breaking

Wednesday, September 26, 2018

കണ്ണൂരില്‍ വിദേശ എയര്‍ലൈനുകളെ അനുവദിക്കും; പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി പിണറായി

തിരുവനനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വീസ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. കേരളത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന വിമാനത്താവള പദ്ധതിയുടെ ഭദ്രതയ്ക്ക് അനിവാര്യമായ ഒന്നാണ് വിദേശ എയര്‍ലൈനുകളുടെ സാന്നിധ്യം.

കണ്ണൂരേക്ക് വിദേശ എയര്‍ലൈനുകളെ അനുവദിക്കണമെന്ന് മുമ്ബ് ഒരുതവണ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു പുരോഗതി ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് വീണ്ടും അദ്ദേഹത്തിന്റെ ഇടപെടല്‍ തേടിയതെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2QakyV7
via IFTTT