കോഴിക്കോട്:ബാലുശേരിയില്‍ നവജാതശിശുവിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു .പൊലീസെത്തിയപ്പോൾ മൃതദേഹം സഞ്ചിയിലാക്കി വീടിന്റെ പിന്നിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മ റിന്‍ഷ തന്നെയാണ് കൊലപാതക വിവരം പുറത്ത് പറഞ്ഞത്.
കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു റിന്‍ഷ. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു . വീട്ടില്‍ തന്നെയാണ് റിന്‍ഷ പ്രസവിച്ചതെന്നും ഉടന്‍ തന്നെ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2PYRksX
via IFTTT