ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിട്ട കേരളത്തിന് വിവിധ രാജ്യങ്ങള്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി പിണറായി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച നിലവിലെ ചട്ടങ്ങള്‍ വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
"ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നില്ല. ചില ഘട്ടങ്ങളില്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനു ചില ഉദാരണങ്ങളും പറഞ്ഞു" ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസികളില്‍നിന്നു സഹായം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയോടു പറഞ്ഞു. 5000 കോടി സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനായി അടുത്ത മാസം കേന്ദ്ര ധനമന്ത്രാലയത്തിനു വിശദറിപ്പോര്‍ട്ട് നല്‍കും. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണമെന്നും വായ്പാപരിധി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2ObddXW
via IFTTT