Breaking

Friday, September 28, 2018

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം : സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ലയിലെ  സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍. ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹമെന്നും .കോ​ട​തി വി​ധി പാ​ലി​ക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​വ​ഹി​തം കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് സ​ര്‍​ക്കാ​രി​ന്‍റേ​താ​യ നി​ല​പാ​ട് ഉ​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​നും ബോ​ര്‍​ഡി​ന്‍റേ​താ​യ നി​ല​പാ​ടു​ണ്ടെ​ന്നും കേ​സി​ല്‍ ഇ​തു​വ​രെ ബോ​ര്‍​ഡി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ പ​ത്ത് മു​ത​ല്‍ 50 വ​യ​സു വ​രെ​യു​ള്ള സ്ത്രീ​ക​ള്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ന്ന് വി​ധി​പ​റ​യും.



from Anweshanam | The Latest News From India https://ift.tt/2xTXeDB
via IFTTT