കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് എംപിമാർ പങ്കെടുക്കുന്ന നിർണായക യോഗം ഇന്ന്. ട്രെയിനുകളുടെ വൈകലുൾപ്പെടെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് എംപിമാരുടെ യോഗം തിരുവനതപുരത്ത് ചേരുന്നത്. മുൻ യോഗങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും റെയിൽവേ ഇതുവരെ ചെയ്തിട്ടില്ല. ട്രെയിനുകൾ വൈകാൻ പ്രധാന കാരണം അശാസ്ത്രീയ ടൈംടേബിളിങ്ങും ക്രോസിങ്ങുകളുമാണെന്നാണ് വിലയിരുത്തൽ.
ട്രാക്ക് അറ്റകുറ്റപ്പണി വേഗത്തിലാക്കി ട്രെയിനുകൾ കൃത്യസമയത്ത് ഒാടിക്കണമെന്നതാണു യാത്രക്കാരുടെ പ്രധാന ആവശ്യം. ടെർമിനലുകളുടെ അപര്യാപ്തത, കോച്ചുകളുടെയും ലോക്കോ പൈലറ്റുമാരുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണു പുതിയ ട്രെയിനുകൾ ലഭിക്കാൻ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2R4vc0W
via IFTTT