Breaking

Wednesday, September 26, 2018

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ നിലപാട് ചർച്ചയാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പാർട്ടി നിലപാട് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. കോൺഗ്രെസ്സുമായി തെലങ്കാന ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ സഖ്യം വേണമോ എന്ന കാര്യം ഇന്ന് ചർച്ച ചെയ്യും. പ്രതിപക്ഷ വിശാലവേദിയിൽ സിപിഎം എവിടെ നിൽക്കും എന്നതും ചർച്ചയിൽ വന്നേക്കും.

തെലങ്കാനയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യം വേണം എന്ന കുറിപ്പ് സിപിഐ സിപിഎമ്മിന് നല്കിയിട്ടുണ്ട്. പ്രതിപക്ഷ വിശാലവേദിയിൽ ഇടതുപക്ഷവും വേണം എന്നാണ് നിലപാടെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഇന്നലെ എബി ബർധൻ അനുസ്മരണ വേദിയിൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് സഖ്യം വേണ്ട എന്നാണ് സിപിഎം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. 

അതേസമയം, പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് വരാത്തതിനാൽ സിപിഎം എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണം പിബിയിൽ ചർച്ച ചെയ്യാനിടയില്ല. 



from Anweshanam | The Latest News From India https://ift.tt/2ObdSbS
via IFTTT