Breaking

Sunday, September 2, 2018

ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു

അഗര്‍ത്തല: ത്രിപുരയില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബിശ്വജിത്ത് ദത്ത പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.

വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫിസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്.

64 മുതല്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ദത്തക്ക് 68 വയസുണ്ട്. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഘോവൈയിലെ ബിജെപി ഓഫീസുദ്ഘാടന ചടങ്ങിലാണ് ദത്ത ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ ത്രിപുരയുടെ ചുമതലയുള്ളബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവധര്‍ സ്വാഗതം ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2Cbd7ec
via IFTTT