Breaking

Sunday, September 2, 2018

സൗ​മ്യ​യു​ടെ ആത്മഹത്യ: ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സസ്പെന്‍ഷനും വ​കു​പ്പു​ത​ല ന​ട​പ​ടി​യും

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ ജ​യി​ലി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രെ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ല്‍ സൂ​പ്ര​ണ്ടി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നും ജ​യി​ല്‍ ഡി​ജി​പി ശി​പാ​ര്‍​ശ ചെ​യ്തു. സൂ​പ്ര​ണ്ട് അ​ട​ക്കം ആ​റ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. 

ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യ​തെ​ന്നു ഉ​ത്ത​ര​മേ​ഖ​ല ജ​യി​ല്‍ ഡി​ഐ​ജി പ്ര​ദീ​പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സൗ​മ്യ ജ​യി​ലു​ള്ളി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം വ​നി​താ ജ​യി​ല്‍ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത് നാ​ല് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ്. 24ന് ​സൂ​പ്ര​ണ്ടും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടും അ​വ​ധി​യി​ലാ​യി​രു​ന്നു. 
 



from Anweshanam | The Latest News From India https://ift.tt/2PuhClM
via IFTTT