കാബുള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു താലിബാന്‍ കമാന്‍ഡര്‍മാര്‍ മരിച്ചു. സാബുള്‍ പ്രവശ്യയിലെ ക്വലാറ്റ് നഗരത്തിന്‍റെ പ്രാന്ധപ്രദേശങ്ങളിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. യുഎസ് നേതൃത്വം നല്‍കുന്ന സൈന്യത്തിന്‍റെ വിമാനമാണ് ആക്രമണം നടത്തിയത്.
മുല്ല ആസാദ്, മുല്ല സാന്‍ഗാരി എന്നീ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
from Anweshanam | The Latest News From India https://ift.tt/2Pw0JHx
via IFTTT