സൗന്ദര്യത്തിന്റെ കാര്യത്തില്‍ നാം ഓരോരുത്തരും വളരെ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടു തന്നെ ഈ ബിസിനസിന്റെ സാധ്യതകളും വളരെ വലുതാണ്. എന്നാല്‍, ക്ഷമയോടെയും സൂക്ഷ്മതയോടെയും കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പാടെ തകര്‍ന്നുപോകാവുന്ന ഒരു സംരംഭം കൂടിയാണ് ബ്യൂട്ടീഷന്‍ മേഖല. പ്രൊഫഷണലിസം കൊണ്ടും വ്യത്യസ്തത കൊണ്ടും ഈ രംഗത്ത് വിജയങ്ങള്‍ നേടിയ ഒരാളെ പരിചയപ്പെടാം നമുക്ക്്.
അധ്യാപികയായ ഉമ്മയുടെയും പോലിസുകാരനായ ഉപ്പയുടെ മകളായി ജനിച്ച സുഹ്റ ആഷ് അധ്യാപികയായിട്ടായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍, തന്റെയുള്ളില്‍ ഒരു ബിസിനസ്സുകാരിയുണ്ടെന്ന് മനസ്സിലാക്കുകയും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നു ആഗ്രഹമുണ്ടാവുകയും ചെയ്തു. എട്ടുവര്‍ഷത്തെ മഹാരാഷ്ട്ര ജീവിതത്തിനിടയില്‍ വച്ച് ബ്യൂട്ടീഷന്‍ മേഖലയുടെ സാധ്യത മനസ്സിലാക്കുകയും ബ്യൂട്ടീ തെറാപ്പി കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു സുഹ്റ ആഷ്. 2002ല്‍ സ്വന്തമായി ഒരു ബ്യൂട്ടി പാര്‍ലര്‍ മഹാരാഷ്ട്രയില്‍ ആരംഭിച്ചു. ആഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മഹാരാഷ്ട്രക്കാര്‍ക്കിടയില്‍ ബ്യൂട്ടിഷ്യന്‍മാര്‍ക്ക് വന്‍ ഡിമാന്റായിരുന്നു. മാസങ്ങള്‍ക്കുമുമ്പുതന്നെ ബുക്കിങ്ങുകള്‍ ലഭിക്കുമായിരുന്നു അവിടെ. അതോടെ ബിസിനസ്സ് വിചാരിച്ചതിലും എളുപ്പത്തില്‍ വിജയം കണ്ടു.
മാലിദ്വീപില്‍ പോയി സ്പാ തെറാപ്പിയില്‍ വൈദ്യഗ്ധ്യം നേടിയ സുഹ്റ ആഷ് 2008 ല്‍ പെരിന്തല്‍മണ്ണയില്‍ ബി ആന്റ് സി (ബെറ്റര്‍ കെയര്‍) എന്നപേരില്‍ സ്വന്തമായി ഒരു ബ്യൂട്ടീപാര്‍ലര്‍ ആരംഭിച്ചു. നാട്ടില്‍ ബിസിനസ്സ് വിജയിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. തുടക്കത്തില്‍ വളരെയധികം പ്രയാസം നേരിട്ടു. എന്നാല്‍, മറ്റു ബ്യൂട്ടീപാര്‍ലറുകളില്‍ നിന്ന് വ്യത്യസ്തമായി പ്രൊഫഷണലിസം കസ്റ്റമറെ വളരെ പെട്ടെന്ന് ബി അന്റ് സിയിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ സംരംഭം ക്രമേണ പച്ചപിടിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തിനോടനുബന്ധിച്ച് ബ്യൂട്ടി ട്രൈയിനിംഗ് സെന്റര്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്ക് വിവിധ ബ്യൂട്ടീഷന്‍ കോഴ്സുകള്‍ സെന്ററില്‍നിന്ന് ലഭിച്ചു. യുവതികളും വീട്ടമ്മമാരും കോഴ്സ് ഏറ്റെടുത്തു. 2011 ല്‍ സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രശസ്തമായി. നാലു ബാച്ചുകളിലായി നൂറിലധികം പേര്‍ പെരിന്തല്‍മണ്ണയില്‍ പഠിക്കുന്നുണ്ട്. ഇന്‍സ്്റ്റിറ്റിയൂട്ടിന്റെ പുതിയൊരു ബ്രാഞ്ച് കൊണ്ടോട്ടി കുറുപ്പത്ത് ആരംഭിച്ചിട്ടുണ്ട്. ബി ആന്റ് സിയുടെ ഒരു ബ്രാഞ്ചും ഇവിടെയുുണ്ട്. ശുബ്ബ റാവു പൈ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, അസാപ് പുരസ്‌കാരം, ബി സ്‌കൂള്‍ ഓഫ് ബ്യൂട്ടി സ്റ്റുഡന്റ്സ് അവാര്‍ഡ് എന്നിവയും ഇതിനോടകം സുഹ്്റ ആഷ് കരസ്ഥമാക്കി. ബ്യൂട്ടീ പാര്‍ലര്‍ ഓണേഴ്‌സ് സമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ഇവര്‍. സിനിമാ മേഖലയിലുള്ളവരും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ഇന്ന് ബി ആന്റ് സിയിലെ നിത്യ സന്ദര്‍ശകരാണ്.
സ്ത്രീകളുടെ കൂട്ടായ്മയില്‍ ഒരു ഫുഡ് കഫേ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇവര്‍. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ സ്വന്തമായി ഒരു ഹെര്‍ബല്‍ സ്‌കിന്‍ ക്രീം ഉടന്‍ തന്നെ പുറത്തിറക്കും.
കൂണുപോലെ മുളച്ചുപൊന്തുന്ന ബ്യൂട്ടീ പാര്‍ലറുകളിലെ ചാര്‍ജ് കുറവ് നോക്കിമാത്രം ഉപഭോക്താക്കള്‍ വഞ്ചിതരാവരുതെന്നും സൗന്ദര്യ സംരക്ഷണം കൃത്രമായ ചികില്‍സാ രീതിയാണെന്നും സുഹ്റ ആഷ് പറയുന്നു. അതുകൊണ്ടുതന്നെ പ്രൊഫഷണല്‍ രീതിയില്‍ ട്രീറ്റ്മെന്റ് നടത്തിയില്ലെങ്കില്‍ സൈഡ് എഫക്ട്സ് ഉണ്ടാവുമെന്നും അവര്‍ പറയുന്നു. സ്ഥാപനത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ മുഖ്യപങ്ക് തന്റെ വിശ്വസ്തരായ ജോലിക്കാര്‍ക്കുതന്നെയാണ് സുഹ്റ ആഷ് നല്‍കുന്നത്. ബിസിനസ്സില്‍ പരിപൂര്‍ണ പിന്തുണ നല്‍കി കുടുംബവും സുഹ്റയ്ക്കൊപ്പമുണ്ട്. ഭര്‍ത്താവ് ആഷ് തന്നെയാണ് ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമടങ്ങുന്നതാണ് സുഹ്റയുടെ കുടുംബം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9539 154 241, 9349 101000
from Whitespace https://ift.tt/2xCjGSh
via IFTTT