Breaking

Tuesday, September 25, 2018

രാജ്യത്ത് വീണ്ടും സിക വൈറസ്

ജയ്പൂര്‍: നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. രാജസ്ഥാനിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ധി വേദന, കണ്ണുകളിലെ ചുവപ്പ്, തളര്‍ച്ച ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതിയുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജയില്‍ അയച്ചു നടത്തിയ പരിശോധനയിലാണ് സിക വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാജസ്ഥാനില്‍ ഇതാദ്യമായാണ് സിക റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സിക വൈറസ് കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.
ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ യുവതിയെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാക്കുകയായിരുന്നു. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



from Whitespace https://ift.tt/2MYnG4k
via IFTTT