Breaking

Sunday, September 2, 2018

തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 6 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്തു ആറ് കോടിയുടെ മയക്കുമരുന്നും 6,70000 രൂപയുമായി മൂന്ന് പേര്‍ പിടിയില്‍. അട്ടക്കുളങ്ങര അഴിക്കോട്ട ജംഗ്ഷന് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. 

കട്ടപ്പന സ്വദേശികളായ ബിനോയ്, ജോബി എന്നിവരെയു വാങ്ങാന്‍ വന്ന തൂത്തുകൂടി സ്വദേശി ആന്റണിയുമാണ് പിടയിലായത്. ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2PuhTVQ
via IFTTT