ഐക്യരാഷ്ട്ര സഭയില്‍ നടന്ന വേദിയില്‍ പൊങ്ങച്ചം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു അന്താരാഷ്ട്ര വേദിയില്‍ തന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായി ഒരു അമേരിക്കന്‍ പ്രസിഡന്റ് പരിഹാസച്ചിരിക്ക് ഇരയാകുന്നത് ആദ്യമാണ്
ചൊവ്വാഴ്ച യുണൈറ്റഡ് നേഷന്‍സിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് ട്രംപിന്റെ 'തള്ള്' സഹിക്കാനാകാതെ വേദിയിലുണ്ടായിരുന്ന ലോക നേതാക്കള്‍ക്ക് ചിരിപൊട്ടിയത്. യുഎന്നില്‍ തന്റെ രണ്ടാമത്തെ പ്രസംഗമാണിത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. പിന്നീട് താന്‍ അധികാരമേറ്റെടുത്ത ശേഷമുണ്ടായ നേട്ടങ്ങളിലേക്ക് പ്രസംഗം നീങ്ങി.

'രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എന്റെ സര്‍ക്കാരിന് അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഈ പ്രസ്താവനയോടെയാണ് സദസ്സില്‍ ചിരിപടര്‍ന്നത്. ചിലര്‍ ചിരിയമര്‍ത്തുകയും മറ്റു ചിലര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇത് ട്രംപിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. 'ഇങ്ങനെയൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാലും സാരമില്ല'- തന്റെ പ്രസ്താവനയാണ് ചിരിക്കിടയാക്കിയതെന്ന് തിരിച്ചറിഞ്ഞ ട്രംപ് ജാള്യത മറയ്ക്കാതെ പറഞ്ഞു.
പ്രസംഗം തുടര്‍ന്ന ട്രംപ് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ എണ്ണിയെണ്ണപ്പറഞ്ഞു. നികുതി വെട്ടിക്കുറച്ചത് അമേരിക്കയുടെ സമ്പദ്ഘടനയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടാക്കിയതെന്നും ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണുണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ കാലമാണിത്. പ്രതിരോധമേഖലയില്‍ വലിയ നേട്ടമുണ്ടാക്കി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച നേട്ടമായെന്നും അവരുടെ ആണവ പദ്ധതികളുടെ വളര്‍ച്ചയെ പതുക്കെയാക്കാന്‍ സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2QVL31P
via IFTTT