Breaking

Wednesday, September 26, 2018

കേരള പൊലീസില്‍ അഡീഷണല്‍ എസ്പി തസ്തികയിലേക്ക് 17 എസ്പിമാരെ നിയമിക്കണമെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരള പൊലീസില്‍ അഡീഷണല്‍ എസ്പി തസ്തിക വരുന്നു. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാന്‍ 17 അഡീഷണല്‍ എസ്പിമാരെ നിയമിക്കണമെന്നാണ് 
17 അഡീഷണല്‍ എസ്പിമാരെ നിയമിക്കണപ്പിന്റെ ശുപാര്‍ശ. 

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ എസ്പി മാര്‍. ക്രമസമാധാന ചുമതലക്കൊപ്പം സ്റ്റേഷന്‍ ചുമതലയുടെ ഏകോപനത്തിനുമാണ് നിയമനം. ജില്ലാ പൊലീസ് മേധാവിമാരുടെ ജോലിഭാരം കുറക്കലാണ് ലക്ഷ്യം. 17 സീനിയര്‍ ഡിവൈഎസ്പിമാര്‍ക്കാകും ഇത് വഴി സ്ഥാനക്കയറ്റം കിട്ടുക.

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ രണ്ട് അഡീഷനല്‍ എസ്പിമാരെ നിയോഗിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ. ഇത് ആഭ്യന്തര വകുപ്പ് അംഗീകരിച്ചല്ല. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും എഎസ്പി നിയമനം. സംസ്ഥാനത്ത് നിലവില്‍ 42 ഐപിഎസുകാരല്ലാത്ത എസ് പിമാരാണുള്ളത്. 

ഇവരെ നിലവില്‍ വിജിലന്‍സ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യല്‍ യൂണിറ്റുകളിലാണ് നിയമിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ ഐപിസുകാരല്ലാത്ത എസ്പിമാര്‍ക്കും അവസരവേണമെന്ന വര്‍ഷങ്ങളായ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. ആഭ്യന്ത്രവകുപ്പിന്റെ ശുപാര്‍ശത്തില്‍ മന്ത്രിസഭാ.യോഗം അന്തിമ തീരുമാനം എടുക്കും



from Anweshanam | The Latest News From India https://ift.tt/2Ig83of
via IFTTT