പികെ ശശിക്ക് എതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷൻ. ശശിക്ക് എതിരെ നടപടിക്ക് അന്വേഷണസംഘം ശുപാർശ നല്‍കിയെന്നും സൂചനയുണ്ട്. രണ്ട് ഡിവൈഎഫഐ ജില്ലാ നേതാക്കൾക്ക് എതിരെയും നടപടിക്ക് ശുപാർശയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പരാതി ഒതുക്കാൻ ശ്രമിച്ചതിനാണ് ഡിവൈഎഫഐ ജില്ലാ നേതാക്കൾക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. തനിക്കെതിരെ ഗൂഡലോചന നടന്നു എന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ അന്വേഷിക്കാനും പാര്‍ട്ടിക്ക് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്ന് വീണ്ടും നൽകിയ പരാതിയിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
from Anweshanam | The Latest News From India https://ift.tt/2OdN4rD
via IFTTT