Breaking

Friday, September 28, 2018

268 സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരയി നിയമിക്കും

തിരുവനനന്തപുരം: സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരായി നിയമിച്ചുകൊണ്ടുളള പരിഷ്കാരം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കുറ്റാന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന 268സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരയി നിയമിക്കും.

196 പോലീസ് സ്റ്റേഷനുകളില്‍ ഇതിനകം തന്നെ എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാരെ നിയമിച്ചിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാര്‍ നിയമിതരാകും.

പ്രസ്തുത പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ ചുമതല എടുക്കുന്നതുവരെ നിവലിലുളള സബ് ഇന്‍സ്പെക്ടര്‍ പദവിയിലുളള എസ്.എച്ച്.ഒ തസ്തിക തുടരുന്നതാണ്.



from Anweshanam | The Latest News From India https://ift.tt/2N6e8V4
via IFTTT