തിരുവനന്തപുരം: തെലുങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡി ഫ്‌ളാഗോഫ് ചെയ്ത് കയറ്റി അയച്ച അരവിന്ദോ ഫാര്‍മസി കമ്പനിയുടെ 64 ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍ കേരള ആരോഗ്യവകുപ്പിന് കൈമാറി. ഓപ്പണ്‍ മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം വിലമതിക്കുന്ന ആന്റീബയോട്ടിക്കുകളാണ് ലഭിച്ചത്.
8 ലക്ഷം രൂപ വില വരുന്ന ആറ് ടണ്ണോളം വരുന്ന അവശ്യ വസ്തുക്കളും മലയാളി കൂട്ടായ്മ സ്വരൂപിച്ച് അയച്ചിരുന്നു. ഇതുകൂടാതെ വയനാട് ജില്ലയിലേക്ക് 290 ബെഡ്ഡുകള്‍, ഷീറ്റുകള്‍, തലയിണകള്‍, ഒരു ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയും അയച്ചിട്ടുണ്ട്. ലക്ഷക്കണിക്കിന് രൂപ വിലമതിക്കുന്ന ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും നേരത്തെ നല്‍കിയിരുന്നു.
ഹൈദ്രാബാദ് മലയാളി കൂട്ടായ്മയുടെ ശ്രമഫലമായിട്ടാണ് ഇത്രയധിയധകംം മരുന്നുകൾ കേരളത്തിന് കിട്ടിയത്. മലയാളി കൂട്ടായ്മയുടെ ഈ പ്രവർത്തനത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദനം അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2Q0kXdw
via IFTTT