കോഴിക്കോട്: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം പുരോഗമിക്കുന്നു. 31 എലിപ്പനി കേസുകളാണ് ഈ മാസം 8 ന് ശേഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. രോഗലക്ഷണങ്ങളോടെ 89 പേര്‍ നിരീക്ഷണത്തിലാണ്.
ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ കൂടുതല്‍ പേര്‍ ചികിത്സ തേടുന്ന സാഹചര്യമുണ്ട്. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി.
പ്രതിരോധ, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണം നടത്തി വരുന്നതായി ഡി എം ഒ ഡോ. വി ജയശ്രീ അറിയിച്ചു.
പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവ ക്രമീകരിച്ചു വരുന്നു.
ബോധവത്ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഡി എം ഒ ഓഫീസില്‍ ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുന്നു.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍: 04952376100, 04952376063
from Anweshanam | The Latest News From India https://ift.tt/2PWwjPC
via IFTTT