കോഴിക്കോട്: മിഠായിതെരുവിലെ വാഹനനിയന്ത്രണത്തിനെതിരെ വീണ്ടും പ്രതിഷേധസമരങ്ങളുമായി വ്യാപാരികള്‍. അശാസ്ത്രീയമായ വാഹന നിയന്ത്രണം കച്ചവടത്തെ നഷ്ടത്തിലാക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെവിവിഇസ്) ഹസന്‍കോയ വിഭാഗം ഇന്നലെ ഉപവാസ സമരം നടത്തി. കിഡ്‌സണ്‍കോര്‍ണറിലാണ് ഉപവാസസമരം നടത്തിയത്. സംസ്ഥാനപ്രസിഡന്റ് കെ ഹസ്സന്‍കോയയും കോഴിക്കോട് ജില്ലാ ഭാരവാഹികളുമാണ് ഉപവസിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.
വാഹനനിയന്ത്രണം ചരക്കു നീക്കത്തെയും കച്ചവടക്കാരെയും ബാധിച്ചതോടെ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ടപ്പെട്ടവര്‍ നടപടികള്‍ എടുക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവിലുള്ള വാഹന നിയന്ത്രണത്തില്‍ ഇളവുവരുത്തി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി നിയന്ത്രണം ചുരുക്കണമെന്നും ഏകോപനസമിതി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി സുനില്‍കുമാര്‍, സി എച്ച് റഷീദ്, സി എ കുഞ്ഞിമൊയ്തീന്‍ സംസാരിച്ചു.
ടി നസറുദ്ദീന്‍ പ്രസിഡന്റായുള്ള കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കീഴില്‍ ഇതേ ആവശ്യമുന്നയിച്ച് വ്യാപാരികള്‍ ഒക്‌ടോബര്‍ രണ്ടു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്്. ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് തെരുവിലെ ഇരുപതോളം കടകള്‍ പൂട്ടിയതായി വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാപാരി സംഘടനകള്‍ സമരം ശ്ക്തമാക്കുന്ന
from Whitespace https://ift.tt/2N2t3iU
via IFTTT