കൊച്ചി: പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും നനഞ്ഞ് ഉപയോഗ്യമല്ലാതാകുകയും ചെയ്തവര്‍ക്കും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ആരംഭിച്ചു. നശിച്ചുപോയ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കാന്‍ 424 അപേക്ഷകള്‍ എറണാകുളം ജില്ലയിലെ വിവിധ സപ്ലൈ ഓഫീസുകളില്‍ ലഭിച്ചു. എല്ലാ അപേക്ഷകളിലും പകരം കാര്‍ഡ് തയ്യാറാക്കി. 125 കാര്‍ഡുകള്‍ വിതരണവും നടത്തി.
സി ഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തിലാണ് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കിയത്. പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലം മാത്രം ഇതിനായി സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
from Anweshanam | The Latest News From India https://ift.tt/2CbdxkM
via IFTTT