തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറിയ കേരളത്തിന് പ്രചോദനമായി വൈദ്യുതി മന്ത്രി എം എം മണിയുടെ വാക്കുകള്‍. ഇനി നവകേരള സൃഷ്ടിക്കായുള്ള നാളുകള്‍. ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. കൂടെ ഉണ്ടാകണം, നമുക്കൊരുമിച്ചു മുന്നേറാം- മണി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞത് ദുരിത നാളുകള്‍; ഉറക്കം അദ്ധ്വാനത്തിനു വഴിമാറിയ രാത്രികള്‍. മനുഷ്യസ്നേഹം രാപകല്‍ഭേദമെന്യേ സഹായഹസ്തങ്ങളുമായി എത്തിക്കൊണ്ടിരുന്ന ദിനങ്ങള്‍. അത് ഒരുമയും സഹനവും നിറഞ്ഞ ദിനങ്ങള്‍ കൂടിയായിരുന്നു. ഇതെല്ലാം ലോകം അത്ഭുതത്തോടെയും അമ്പരപ്പോടെയും കണ്ടുനിന്നു. ചെറുപ്പവും, ഒരുമയും, സ്നേഹവും പകര്‍ന്നു നല്കിയ ഊര്‍ജ്ജം നാളെയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു. ഇനി നവകേരള സൃഷ്ടിക്കായുള്ള നാളുകള്‍. ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. കൂടെ ഉണ്ടാകണം; നമുക്കൊരുമിച്ചു മുന്നേറാം.
മുന്നൂറിലധികം ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകരാറിലായി. പ്രസരണ ലൈനുകള്‍, ടവറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ നാമാവശേഷമായി. അഞ്ച് പ്രധാന ജലവൈദ്യുത നിലയങ്ങളും, പതിനൊന്നു ചെറുകിട ജലവൈദ്യുത നിലയങ്ങളും പ്രളയജലം കയറിയും ചെളി അടിഞ്ഞും പ്രവര്‍ത്തനരഹിതമായി.
ദിവസ്സങ്ങള്‍ക്കുള്ളില്‍ത്തന്നെ 99 ശതമാനം വൈദ്യുതിബന്ധവും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തുനിന്നും നമുക്ക് നല്ല സഹായം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങി എല്ലായിടത്തുനിന്നും സഹായം എത്തിയത് നന്ദിയോടെ സ്മരിക്കുന്നു.
from Anweshanam | The Latest News From India https://ift.tt/2Pr7fzi
via IFTTT