Breaking

Sunday, November 14, 2021

പരിഷ്‌കൃത പ്രസംഗകനല്ല, ഇംഗ്ലീഷ് പഠിച്ചത് എട്ടാംക്ലാസിലെന്ന് ചീഫ് ജസ്റ്റിസ് രമണ

ന്യൂഡൽഹി: നിർഭാഗ്യവശാൽ താനൊരു പരിഷ്കൃത പ്രസംഗകനല്ലെന്നും ഇംഗ്ലീഷ് പഠിച്ചുതുടങ്ങിയത് എട്ടാംക്ലാസിലാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ആശയം പ്രകടിപ്പിക്കാൻ നല്ല ഇംഗ്ലീഷില്ലാത്തത് തന്റെ പോരായ്മയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഡൽഹിയിലെ വായുമലിനീകരണത്തിന് കർഷകർ മാത്രമാണ് കാരണമെന്ന് പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തങ്ങളുടെവാക്കുകൾ തെറ്റിദ്ധരിക്കപ്പെടുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മേത്ത പറഞ്ഞു. എട്ടാംക്ലാസ് വരെ താനും ഗുജറാത്തി മാധ്യമത്തിലാണ് പഠിച്ചതെന്നും അതിനുശേഷമാണ് ഇംഗ്ലീഷ് തുടങ്ങിയതെന്നും സോളിസിറ്റർ ചൂണ്ടിക്കാട്ടി.ഡൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായത്. വായു മലിനീകരണത്തിന് കർഷകരെമാത്രം കുറ്റംപറയരുതെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/30lwnTd
via IFTTT