ചാലക്കുടി : വൻ വിജയമായ മലക്കപ്പാറ വനയാത്രയ്ക്ക് പിന്നാലെ കടൽ കാണാനുള്ള യാത്രയുമായി ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡിപ്പോ. ബീച്ച് സന്ദർശനവും ഉൾക്കടലിലേക്ക് ബോട്ട്‌യാത്രയും ഉൾപ്പെടെയുള്ള പാക്കേജാണ് കടൽയാത്രയിലുള്ളത്. കുഴുപ്പിള്ളി ബീച്ച്, വല്ലാർപാടം, മറൈൻ ഡ്രൈവ്, തുടർന്ന് കേരളസർക്കാരിന്റെ സാഗരറാണി ബോട്ടിൽ ഉൾക്കടലിലേക്ക് രണ്ടുമണിക്കൂർ യാത്രയും ഒരുക്കിയിട്ടുണ്ട്. നവംബർ 21 മുതൽ പൊതുഅവധിദിനങ്ങളിലാണ് യാത്ര തുടങ്ങുന്നത്. രാവിലെ എട്ടിന് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴുമണിക്ക് തിരിച്ചെത്തും. ഒരാൾക്ക് 650 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് 9747557737
from mathrubhumi.latestnews.rssfeed https://ift.tt/3ca0sYc
via IFTTT
Sunday, November 14, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
മലക്കപ്പാറ 'വനയാത്ര' ഹിറ്റായി; പിന്നാലെ 'കടൽയാത്ര'യുമായി കെ.എസ്.ആർ.ടി.സി.
മലക്കപ്പാറ 'വനയാത്ര' ഹിറ്റായി; പിന്നാലെ 'കടൽയാത്ര'യുമായി കെ.എസ്.ആർ.ടി.സി.
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed