Breaking

Saturday, November 20, 2021

'ഞാന്‍ പോവാ, കുഞ്ഞിനെയും കൊണ്ടുപോവാ'; ആത്മഹത്യക്ക് മുമ്പ് അദിതി ഡയറിയില്‍ക്കുറിച്ചു

ചെങ്ങന്നൂർ: ഞാൻ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കിൽ ഹരിപ്പാട്ടെ അച്ഛൻ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും... അദിതിയെന്ന 24-കാരി ആത്മഹത്യ ചെയ്യുംമുൻപ് ഡയറിയിൽക്കുറിച്ച വരികളാണിത്. ഭർത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബർ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകൻ കൽക്കിക്കു വിഷംനൽകിയശേഷം അദിതി ആത്മഹത്യചെയ്തത്. ചെങ്ങന്നൂർ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടത്. അദിതിയുടെ ബന്ധുക്കൾ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ ഭർത്തൃപിതാവിന്റെ മാനസികപീഡനത്തെക്കുറിച്ചാണു സൂചിപ്പിക്കുന്നത്. ഭർത്താവ് സൂര്യൻ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തർജനവും കോവിഡ്ചികിത്സയിൽ കഴിയവേ സെപ്റ്റംബർ എട്ടിനാണു മരിച്ചത്. അദിതിയുടെയും കുഞ്ഞിന്റെയും ആത്മഹത്യയിൽ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭർത്തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കൾ പോലീസിൽനൽകിയ പരാതിയിൽ പറയുന്നു. ഭത്തൃവീട്ടിൽനിന്ന് ഏൽക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുൻപ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. കോവിഡ്ബാധിച്ച് ഭർത്താവും അമ്മയും മരിച്ചതു കൃത്യമായ ചികിത്സ നൽകാത്തതിനാലാണെന്നും ആരോപിക്കുന്നു. ഭർത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകർത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീഡിയോ കിട്ടിയത് ഫോൺനോക്കിയപ്പോൾ അദിതിയുടെ ഫോൺ, ഡയറി എന്നിവ പോലീസിനെ ഏൽപ്പിച്ചിരുന്നു. ഡയറി തിരികെത്തന്നില്ല. ഫോൺ പരിശോധിച്ചപ്പോഴാണ് വീഡിയോകിട്ടിയത്. ഇതടക്കമാണ് ചെങ്ങന്നൂർ ഇൻസ്പെക്ടർക്ക് പരാതികൊടുത്തത്. - അശോക് കുമാർ, അദിതിയുടെ അമ്മാവൻ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056). Content Highlights:Woman commits suicide after killing baby: Relatives alleges mental torture at husbands house


from mathrubhumi.latestnews.rssfeed https://ift.tt/3HHZ7q6
via IFTTT