Breaking

Tuesday, November 16, 2021

‘ജയ് ഭീമി’ൽ ജാതി അധിക്ഷേപം: അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യക്കും സംവിധായകനും നോട്ടീസ്

ചെന്നൈ: ‘ജയ് ഭീം’ സിനിമയിലൂടെ ജാതി അധിക്ഷേപം നടത്തി എന്നാരോപിച്ച് അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ സൂര്യ, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവർക്ക് നോട്ടീസ്. വണ്ണിയാർ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീൽനോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിർമാതാക്കൾ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം അഞ്ചുകോടി രൂപ കൈമാറണമെന്നാണ് ആവശ്യം. ചിത്രത്തിന്റെ പ്രമേയം യഥാർഥ ജീവിതസംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. കഥാപാത്രങ്ങളുടെ പേരുകൾപോലും യഥാർഥമാണ്. എന്നാൽ, രാജാകണ്ണിനെ പീഡിപ്പിക്കുന്ന പോലീസുകാരന്റെ കഥാപാത്രത്തെ മനഃപൂർവം വണ്ണിയാർ ജാതിയിൽപ്പെട്ടയാളാക്കി അവതരിപ്പിച്ചു. യഥാർഥ സംഭവത്തിൽ പോലീസുകാരൻ ക്രിസ്ത്യാനിയായ ആന്റണിസാമി ആണ്. വണ്ണിയാർസംഘത്തിന്റെ ചിഹ്നമുള്ള കലണ്ടറും സിനിമയിൽ ബോധപൂർവം ഉപയോഗിച്ചു. ഇത് സമുദായത്തെ അപകീർത്തിപ്പെടുത്താനും സത്‌പേരിനു കോട്ടംവരുത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണെന്നും നോട്ടീസിൽ പറയുന്നു.സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്‌ൻമെന്റ്, ആമസോൺ പ്രൈം പ്രതിനിധി എന്നിവർക്കും നോട്ടീസയച്ചിട്ടുണ്ട്. ജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കഴിഞ്ഞയാഴ്ച സൂര്യ വ്യക്തമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3wTsn83
via IFTTT