Breaking

Wednesday, November 3, 2021

ഈ പുരസ്‌കാരം ഹോക്കിയിലേക്ക് കടന്നുവരാന്‍ യുവതലമുറയ്ക്ക് പ്രചോദനമാകട്ടെ - ഖേല്‍രത്ന ജേതാവ് ശ്രീജേഷ്

കോഴിക്കോട്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ശേഷം പ്രതികരണവുമായി ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ ശ്രീജേഷ്. കേരളത്തിൽ നിന്ന് പുരസ്കാരത്തിന് അർഹനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. വളരെയേറെ സന്തോഷമുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡൽ സമ്മാനിക്കാനായതിനു ശേഷം ലഭിക്കുന്ന പുരസ്കാരമെന്ന നിലയിൽ ഇത് ഏറെ പ്രിയപ്പെട്ടതാകുന്നു. - ശ്രീജേഷ് പറഞ്ഞു. ഖേൽരത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് മാറിയ ശേഷം ഒരു ഹോക്കി താരമായ തനിക്ക് തന്നെ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു. ഇത്തരം പുരസ്കാരങ്ങളും മെഡൽ നേട്ടങ്ങളും യുവതലമുറയ്ക്ക് ഹോക്കിയിലേക്ക് കടന്നുവരാൻ പ്രചോദനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. Content Highlights: p r sreejesh reacting after major dhyan chand khel ratna award


from mathrubhumi.latestnews.rssfeed https://ift.tt/3bABe4Q
via IFTTT